മാനസികാരോഗ്യ കേന്ദ്രത്തിലെ എച്ച്.എം.സി ജീവനക്കാരുടെ ശമ്പള കുടിശിക നല്കി സര്ക്കാര്
തിരുവനന്തപുരം പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ ആശുപത്രി മാനേജ്മെൻറ് കമ്മിറ്റി ജീവനക്കാർക്ക് ശമ്പള കുടിശ്ശിക സർക്കാർ നൽകി. ആരോഗ്യമന്ത്രി വീണാ ജോർജിൻറെ ഇടപെടലിനെ തുടർന്നാണ് എച്ച്എംസി ജീവനക്കാരുടെ ശമ്പള കുടിശ്ശിക നൽകാൻ സർക്കാർ തീരുമാനിച്ചത്. കൊവിഡ് കാരണം എച്ച്എംസിക്ക് വരുമാനമില്ലാത്തതിനാലാണ് ശമ്പളം മുടങ്ങിയത്. 2021 ഏപ്രിൽ മുതൽ എച്ച്എംസിക്ക് 31 ലക്ഷത്തോളം രൂപയാണ് സർക്കാർ നൽകിയത്.