“മിറർ ഓഫ് റിയാലിറ്റി”, “മാറ്റം ദി ചേഞ്ച്” എന്നീ ഷോർട്ട് ഫിലിമുകൾക്ക് അമേരിക്കയിൽ വീണ്ടും അംഗീകാരം

നിർമൽ ബേബി വർഗീസ് സംവിധാനം ചെയ്‌ത “മിറർ ഓഫ് റിയാലിറ്റി”, “മാറ്റം ദി ചേഞ്ച്” എന്നീ ഷോർട്ട് ഫിലിമുകൾ അമേരിക്കയിലെ ലോസ് ആഞ്ചലസിൽ സങ്കടിപ്പിക്കുന്ന ഫ്ലിക്ക് ഫെയർ ഫിലിം ഫെസ്റ്റിവലിൽ; ലൈവ്-ആക്ഷൻ എന്ന കാറ്റഗറിയുടെ ഫൈനൽ ലിസ്റ്റിൽ ഇടം പിടിച്ചു.

“മിറർ ഓഫ് റിയാലിറ്റി” എന്ന ഷോർട് ഫിലിമിൽ അരുൺ കുമാർ പനയാൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നു. ഛായാഗ്രാഹകന്‍: വരുൺ രവീന്ദ്രൻ, ഛായാഗ്രഹണ സഹായി: മിഥുൻ ഇരവിൽ, ക്രീയേറ്റീവ് സപ്പോർട്ട്: ശരൺ കുമാർ ബാരെ. ഈ ഹൃസ്വചിത്രം ഇതിനോടകം തന്നെ അമേരിക്കയിലെ എൻഫൊക്കെ യുനിഡോസ്‌ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ, ഇംഗ്ലണ്ടിലെ ലിഫ്റ്റ് ഓഫ് ഗ്ലോബൽ നെറ്റ് വർക്ക്‌ സെഷൻസ്, മുംബൈയിലെ ഷോർട്ടഡ് ഷോർട്ട്‍ ഫിലിം ഫെസ്റിവൽ എന്നീ ചലച്ചിത്ര മേളയിലേയ്‌ക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

“മാറ്റം ദി ചേഞ്ച്” എന്ന ഹൃസ്വ ചിത്രത്തിൽ അശ്വിൻ ശ്രീനിവാസൻ പ്രധാന വേഷം കൈകാര്യം ചെയ്യുന്നു. ഛായാഗ്രാഹകന്‍: വരുൺ രവീന്ദ്രൻ, സംവിധാന സഹായി: അരുൺ കുമാർ പനയാൽ, ക്രീയേറ്റീവ് സപ്പോർട്ട്: ശരൺ കുമാർ ബാരെ. ഇംഗ്ലണ്ടിലെ ലിഫ്റ്റ് ഓഫ് ഗ്ലോബൽ നെറ്റ് വർക്ക്‌ സെഷൻസ് എന്ന ചലച്ചിത്ര മേളയിലേയ്‌ക്ക് മുൻപ് ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *