യൂണിവേഴ്സല്‍ റെക്കോര്‍ഡ് ഫോറത്തിന്റെ ലോക റെക്കോര്‍ഡില്‍ ഇടം നേടി പഴങ്ങോട് സ്വദേശി അഖില
കാല്പന്തില് ഇന്ദ്രജാലം തീര്‍ക്കുന്ന കൊച്ചു മിടുക്കി കണ്ണൂര്‍ ചെറുകുന്നിലെ പഴങ്ങോട് സ്വദേശി അഖില യൂണിവേഴ്സല്‍ റെക്കോര്‍ഡ് ഫോറത്തിന്റെ ലോക റെക്കോര്‍ഡില്‍ ഇടം നേടി ഒരുമിനുട്ടില്‍ നിലത്തുവീഴ്ത്താതെ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ തവണ പന്ത് ജഗ്ലിങ്ങ് നടത്തിയാണ് അഖില റെക്കോര്‍ഡ് കരസ്ഥമാക്കിയത്. 171 തവണയാണ് താരം ജഗിള്‍ ചെയ്തത്. അഖിലയ്ക്ക് സാമൂഹ്യ വിനോദ കേന്ദ്രം ആദരിച്ചു.
കാല് പന്തിന്റെ ഈറ്റില്ലമായ ബ്രസീലിലെ ജോഷ്വ ഡ്യുറേറ്റ് സ്ഥാപിച്ച റെക്കാര്‍ഡാണ് ഈ മിടുക്കി തകര്‍ത്തത്.
ചെറിയ പ്രായത്തില്‍ തന്നെ കഴിവുള്ള കുട്ടികളെ കണ്ടെത്തി ഫുട്ബോളില്‍ ലോകനിലവാരത്തില്‍ പരിശീലനം നല്കാന് കായികവകുപ്പ് നടപ്പാക്കിയ കിക്കോഫ് പരിശീലന പദ്ധതി വലിയ വിജയമായി എന്ന് തെളിയിക്കതുന്നതാണ് അഖിലയ്ക്ക് ലഭിക്കുന്ന അംഗീകാരം.
പയ്യന്നൂര്‍ ഗവണ്മെന്റ് ഗേള്‍സ് ഹയര്‍സെക്കന്റി സ്കൂളിലെ കിക്കോഫ് പരിശീലന കേന്ദ്രത്തിലാണ് പരിശീലനം നടത്തുന്നത്. ചുരുങ്ങിയ കാലത്തെ പരിശീലനം താരത്തെ ലോകനിലവാരത്തിലേക്ക് ഉയര്‍ത്തി. ജിവി രാജ സ്പോർട്ട് സ് സ്കൂൾ ഏഴാ തരം വിദ്യാർത്ഥിയാണ് .
വിവിധ ജില്ലകളിലായി 19 കേന്ദ്രങ്ങളിലാണ് കിക്കോഫ് പദ്ധതി ആരംഭിച്ചത്. ആറ് വർഷമായി സാമൂഹ്യ വിനോദകേന്ദ്രം കുന്നനങ്ങാടിൻ്റെ നേതൃത്വത്തിൽ നടത്തിവരുന്ന തൈക്കാണ്ടോ പരിശീലനവും നടത്തി വരുന്നുണ്ട് .ഏറെ സന്തോഷത്തിലാണ് അഖിലയും കുടുംബവും
ലോക റെക്കാഡ് നേടിയ അഖിലയെ കുന്നനങ്ങാട് സാമൂഹ്യ വിനോധ കേന്ദ്രം ആദരിച്ചു.ജിതേഷ് കെ വി പൊന്നാട അണിയിച്ചു.
രൂപേഷ് എം വി ,അശ്വിൻ സി പി, സുമേഷ് എം വി എന്നിവർ പങ്കെടുത്തു.കണ്ണൂര്‍ ചെറുകുന്ന് പഴങ്ങോട്
സി ബൈജുവിന്റെയും ലിമ മേരിയുടെയും രണ്ടാമത്തെ മകളാണ് അഖില. സഹോദരി അനിഷ.