മുതിർന്ന കോൺഗസ് നേതാവ്അഹമ്മദ് പട്ടേൽ അന്തരിച്ചു.

ഗുരുഗ്രാം: മുതിർന്ന കോൺഗസ് നേതാവും എഐസിസി ട്രഷററുമായ അഹമ്മദ് പട്ടേൽ (71)അന്തരിച്ചു.നിലവിൽ ഗുജറാത്തിൽ നിന്നുള്ള രാജ്യസഭാംഗമാണ്. മൂന്നു തവണ ലോക്സഭയിലും നാല് തവണ രാജ്യസഭയിലും അംഗമായി.

ട്വിറ്ററിലൂടെ മകൻ ഫൈസൽ പട്ടേലാണ് മരണ വിവരം അറിയിച്ചത്. പുലർച്ച 3.30 ഓടെയായിരുന്നു അന്ത്യം. ഒരു മാസം മുമ്പ് കോവിഡ് ബാധിച്ചതിന് ശേഷം ആരോഗ്യ നില വഷളായതായി മകൻ അറിയിച്ചു.

2001 മുതല്‍ 2017വരെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ രാഷ്ട്രീയ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. 2018ൽ രാഹുൽ കോൺഗ്രസി​െൻറ നേതൃത്വമേറ്റെടുത്തതോടെ അഹമ്മദ്​ പ​ട്ടേൽ ട്രഷററായി. പാര്‍ട്ടിയുടെ പല സുപ്രധാന പദവികളും അലങ്കരിച്ച അഹമ്മദ്​ പ​ട്ടേൽ എട്ട്​ തവണ എം.പിയായും ​േസവനമനുഷ്​ഠിച്ചു.

1993, 1999, 2005, 2011, 2017 എന്നിങ്ങനെ അഞ്ച്​ തവണ അദ്ദേഹം രാജ്യസഭയിലെത്തിയിരുന്നു.
1976ല്‍ ഗുജറാത്തിലെ ബറൂച്ചില്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ മത്സരിച്ചായിരുന്നു സജീവ രാഷ്​ട്രീയത്തിലേക്കുള്ള രംഗപ്രവേശം. നെഹ്​റു കുടുംബത്തി​നോട്​ കൂറു പുലർത്തിയ നേതാവായിരുന്നു അഹമ്മദ്​ പ​ട്ടേൽ.