രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുളളിൽ 16,488 പേർക്ക് കോവിഡ് 19

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുളളിൽ 16,488 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,10,79,979 ആയി ഉയർന്നു.

12,771 പേരാണ് 24 മണിക്കൂറിനിടയിൽ രോഗമുക്തി നേടിയത്. 113 പേർ മരിച്ചു. രാജ്യത്ത് ഇതുവരെ 1,56,938 പേരാണ് കോവിഡ് 19 ബാധിച്ച് മരിച്ചത്.

1,50,590 സജീവകേസുകളാണ് ഇന്ത്യയിലുളളത്. 1,42,42,547 പേർ കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചിട്ടുണ്ട്.