വാളയാറിൽ പീഡനത്തിനരയായ പെൺകുട്ടികൾക്ക് നീതി തേടി അമ്മ തല മുണ്ഡനം ചെയ്തു.

വാളയാർ: വാളയാറിൽ പീഡനത്തിനരയായ പെൺകുട്ടികൾക്ക് നീതി തേടി അമ്മ തല മുണ്ഡനം ചെയ്തു. സംസ്ഥാന സർക്കാരിന്റെ നീതി നിഷേധത്തിനെതിരേ പ്രതിഷേധിച്ചുകൊണ്ട് അമ്മയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സാമൂഹ്യ പ്രവർത്തകരായ ബിന്ദു കമലനും സലീന പ്രക്കാനവും തല മുണ്ഡനം ചെയ്തു

ബിന്ദുവിനും സലീനയ്ക്കും ശേഷമാണ് പെൺകുട്ടികളുടെ അമ്മയുടെ തല മുണ്ഡനം ചെയ്തത്. പെൺകുട്ടികളുടെ വസ്ത്രങ്ങളും ചെരിപ്പും പാദസരവും നെഞ്ചോട് ചേർത്തുപിടിച്ചുകൊണ്ടാണ് അമ്മ തല മുണ്ഡനം ചെയ്യാനായി ഇരുന്നത്.

സ്ത്രീ സുരക്ഷ എവിടെയെന്ന് സർക്കാർ മറുപടി പറയട്ടെയെന്ന് പെൺകുട്ടികളുടെ അമ്മ പറഞ്ഞു. പതിനാല് ജില്ലകളിലും സഞ്ചരിച്ച് പ്രതിഷേധിക്കും. ജനങ്ങളുടെ പിന്തുണ തനിക്കുണ്ടാകുമെന്നാണ് കരുതുന്നതെന്നും അമ്മ വ്യക്തമാക്കി