വിദ്വേഷ പ്രസംഗം; പി സി ജോർജിനെ റിമാന്റ് ചെയ്തു
മതവിദ്വേഷ പ്രസംഗക്കേസിൽ അറസ്റ്റിലായ പിസി ജോർജിനെ തിരുവനന്തപുരത്തെ എആർ ക്യാമ്പിലെത്തിച്ചിരുന്നു.പുലർച്ചെ 12.35 ഓടെയാണ് ജോർജിനെ കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് കൊണ്ടുവന്നത്. എ.ആർ ക്യാമ്പിൻ മുന്നിൽ ബി.ജെ.പി പ്രവർത്തകർ തടിച്ചുകൂടിയിരുന്നു. ജോർജിനെ കൊണ്ടുപോയ വാഹനത്തിൽ പുഷ്പാർച്ചന നടത്തിയും മുദ്രാവാക്യം വിളിച്ചും ബി.ജെ.പി പ്രവർത്തകർ ജോർജിനെ അഭിവാദ്യം ചെയ്തു. ഇതിനിടെ ജോർജിനെതിരെ ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധിച്ചു.
മതവിദ്വേഷ പ്രസംഗക്കേസിൽ അറസ്റ്റിലായ പിസി ജോർജിനെ ഇന്ന് രാവിലെ തന്നെ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കി. രാവിലെ 7 മണിക്ക് ഹാജരാക്കിയ പിസി മജിസ്ട്രേറ്റ് പതിനാലു ദിവസത്തേക്ക് റിമാന്റ് ചെയ്തു. പിസിയെ ഉടനെ ജില്ലാ ജയിലിലേക്ക് മാറ്റും.