വീട് പൂട്ടിപ്പോവുകയാണോ? പോലീസിന്റെ ‘പോല്‍ ആപ്പി’ല്‍ രജിസ്റ്റര്‍ ചെയ്യാം

ഇനി ധൈര്യമായി വീട് പൂട്ടി യാത്ര ചെയ്യാം. യാത്ര ചെയ്യുന്നവർ ഇക്കാര്യം പോലീസിൻറെ ‘പോൾ ആപ്പിൽ’ അറിയിക്കണം. ഇതിലെ ‘ലോക്ക്ഡ് ഹൗസ്’ എന്ന ഓപ്ഷനിലൂടെ ഇത് സാധ്യമാകും. എത്ര ദിവസം വീട് പൂട്ടിയാലും വീട് പോലീസിൻറെ നിരീക്ഷണത്തിലായിരിക്കും. രജിസ്ട്രേഷൻ സമയത്ത് വിവരങ്ങൾ അതത് പൊലീസ് സ്റ്റേഷനിലെ വെബ് പോർട്ടലിൽ എത്തുമെന്ന് ആപ്പിൻറെ സോഫ്റ്റ്വെയറിൻറെ ചുമതലയുള്ള എസ്.ഐ ശ്യാംരാജ് ജെ നായർ പറഞ്ഞു.

രജിസ്റ്റർ ചെയ്യാൻ

കേരള പൊലീസിൻറെ ഔദ്യോഗിക മൊബൈൽ ആപ്ലിക്കേഷനായ പോൾ ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യുക.