ശബരിമല തീർത്ഥാടനത്തിന് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു

തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തിൽ ശബരിമല തീർത്ഥാടനത്തിന് ആരോഗ്യവകുപ്പ് പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. തീർത്ഥാടകർ ശബരിമലയിലേക്കുള്ള യാത്രക്കിടെ ഇടയ്ക്കിടെ കൈകൾ കഴുകണം, മുഖാവരണം ധരിക്കണം, കൈവശംകൈകൾഅണുമുക്തമാക്കാനുള്ള സാനിറ്റൈസർ കരുതണം എന്നിവയും നിർദ്ദേശത്തിലുണ്ട്.

തീർത്ഥടകർ മലകയറുമ്പോഴും ഇറങ്ങുമ്പോഴും ശാരീരിക അകലം പാലിക്കുക, ദിവസവും ക്ഷേത്ര ദർശനത്തിന് നിശ്ചിതം എണ്ണം തീർത്ഥാടകരെ മാത്രം അനുവദിക്കുക തുങ്ങിയവ ഉൾപ്പെടുന്നതാണ് നിർദ്ദേശങ്ങൾ.

ശബരിമല ദർശനത്തിന് എത്തുന്നതിന് 24 മണിക്കൂർ മുമ്പ് എടുത്ത കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് തീർത്ഥാടകരുടെ കൈവശമുണ്ടായിരിക്കണം. നിലയ്ക്കലെ കേന്ദ്രത്തിൽ അത് ഹാജരാക്കുകയും വേണം. ശബരിമലയിലേക്കുള്ള വഴിയിൽ അംഗീകൃത സർക്കാർ- സ്വകാര്യ ലാബുകളിൽ നിന്ന് കോവിഡ് പരിശോധന നടത്തി സർട്ടിഫിക്കറ്റ് വാങ്ങാം.