ശബ്ദരേഖയിൽ പൊലീസ് അന്വേഷണമില്ല


തിരുവനന്തപുരം:സ്വപ്‌നാ സുരേഷിൻ്റേതെന്ന പേരിൽ പുറത്ത് വന്ന ശബ്ദരേഖയിൽ പൊലീസ് അന്വേഷണമില്ല. ജയിൽ മേധാവിയുടെ പരാതി അടിസ്ഥാനമാക്കി അന്വേഷണം സാധ്യമല്ല. പ്രാഥമിക നിയമവശം പരിശോധിച്ചശേഷമാണ് വിലയിരുത്തൽ.

ശബ്ദരേഖ ചോർന്നത് ജയിൽ വകുപ്പിന്റെ അധികാരപരിധിയിൽ വരുന്നതല്ലെന്നാണ് വിലയിരുത്തൽ. ഈ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം സാധ്യമല്ലെന്ന നിലപാടിൽ അധികൃതർ എത്തിയത്.സ്വപ്ന സുരേഷിന്റേതെന്ന പേരിൽ ഒരു ഓൺലൈൻ പോർട്ടലാണ് ശബ്ദ സന്ദേശം പുറത്തുവിട്ടത്.

അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശത്തിന് അനുസരിച്ച് തുടർനടപടി സ്വീകരിക്കാനായിരുന്നു പൊലീസ് തീരുമാനം. സംഭവവുമായി ബന്ധപ്പെട്ട് ജയിൽ ഡി.ജി.പി ഋഷിരാജ് സിംഗ് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു.