സംസ്ഥാനത്ത് രണ്ട് വാഹനാപകടങ്ങളിലായി നാല് പേര്‍ക്ക് ദാരുണാന്ത്യം

കണ്ണൂര്‍/ തൃശ്ശൂര്‍: സംസ്ഥാനത്ത് രണ്ട് വാഹന അപകടങ്ങളിലായി ഒരു കുട്ടിയടക്കം നാല് പേര്‍ മരിച്ചു. കണ്ണൂര്‍ കണ്ണാടിപ്പറമ്പില്‍ സ്‌കൂട്ടര്‍ വൈദ്യുതി പോസ്റ്റില്‍ ഇടിച്ചാണ് രണ്ട് പേര്‍ മരിച്ചത്. തൃശ്ശൂര്‍ നാട്ടികയില്‍ ലോറിയും കാറും കൂട്ടിയിടിച്ച് രണ്ട് യുവാക്കളും മരിച്ചു. കണ്ണൂരിലുണ്ടായ അപകടത്തില്‍ കാട്ടാമ്പള്ളി ഇടയില്‍ പീടിക സ്വദേശികളായ അജീര്‍ (26), ബന്ധു റാഫിയ ( 5 ) എന്നിവരാണ് മരിച്ചത്. കണ്ണാടിപറമ്പിലെ ബന്ധുവീട്ടില്‍ നിന്ന് കാട്ടാമ്പള്ളിയിലേക്ക് തിരിച്ച് പോകുന്നതിനിടെ ഇന്നലെ രാത്രി 10 ഓടെയാണ് അപകടമുണ്ടായത്.

അതേസമയം തൃശ്ശൂര്‍ നാട്ടികയില്‍ ലോറിയും കാറും കൂട്ടിയിടിച്ചാണ് രണ്ട് യുവാക്കള്‍ മരിച്ചത്. മലപ്പുറം തിരൂര്‍ സ്വദേശികളായ രണ്ട് പേരാണ് മരിച്ചത്. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. കൊടൈക്കനാലില്‍ വിനോദയാത്ര പോയി മടങ്ങുന്നതിനിടെയായിരുന്നു അപകടം. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെ ആയിരുന്നു അപകടം ഉണ്ടായത്.