സംരംഭകര്‍ക്ക് അവസരം

കൊവിഡാനന്തര കേരളത്തിന്റെ വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കുന്നതിനായി കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് നടപ്പാക്കുന്ന ഒരു വില്ലേജില്‍ ഒരു വ്യവസായ സംരംഭം പദ്ധതിയില്‍ സംരംഭം തുടങ്ങാന്‍ അവസരം. 25000 രൂപ മുതല്‍ 25 ലക്ഷം രൂപ വരെ മുതല്‍ മുടക്കുള്ള, കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് അംഗീകരിച്ചിട്ടുള്ള വ്യവസായ സംരംഭങ്ങള്‍ക്ക് 35 ശതമാനം വരെ സബ്‌സിഡി പദ്ധതി വഴി ലഭിക്കും. .

കൊവിഡ് കാലത്ത് തൊഴില്‍ നഷ്ടപ്പെട്ട അഭ്യസ്തവിദ്യരായ തൊഴില്‍ രഹിതര്‍ക്ക് വ്യവസായ സംരംഭകരാകുവാനും അതോടൊപ്പം തൊഴില്‍ ദാതാവാകുവാനും സൗകര്യം ഒരുക്കുന്ന പദ്ധതിയാണിത്. ഇതനുസരിച്ച് ആകെ പ്രോജക്ട് തുകയുടെ 95 ശതമാനം വരെ ബാങ്ക് വായ്പയും 35 ശതമാനം വരെ സബ്‌സിഡിയും ലഭിക്കും. എസ് സി എസ് ടി വിഭാഗക്കാര്‍ക്ക് 40 ശതമാനമാണ് സബ്‌സിഡി. താല്പര്യമുള്ളവര്‍ കണ്ണൂര്‍ ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസുമായി ബന്ധപ്പടുക .ഫോണ്‍ 0497 2700057, 94970 15027, 7306712208