റവന്യൂ ജീവനക്കാരുടെ സ്ഥലം മാറ്റം; കരട് പട്ടികയായി. ആക്ഷേപങ്ങള്‍ ജൂണ്‍ 29 വരെ അറിയിക്കാം

റവന്യൂ വകുപ്പ് ജീവനക്കാരുടെ സ്ഥലം മാറ്റം സംബന്ധിച്ച കരട് പട്ടിക റവന്യൂ പോര്‍ട്ടലില്‍ പ്രസിദ്ധീകരിച്ചു. പട്ടികയിന്‍മേലുള്ള ആക്ഷേപങ്ങള്‍ ജൂണ്‍ 29 വൈകീട്ട് അഞ്ച് മണി വരെ ഓണ്‍ലൈനായി മാത്രം സമര്‍പ്പിക്കാവുന്നതാണ്. ആക്ഷേപങ്ങള്‍ പരിശോധിച്ച് അന്തിമ പട്ടിക പ്രസിദ്ധീകരിക്കും. ജൂണ്‍ 29നു ശേഷമുള്ള ആക്ഷേപങ്ങള്‍ പരിഗണിക്കുന്നതല്ലെന്ന് ലാന്റ് റവന്യൂ കമ്മീഷണര്‍ അറിയിച്ചു