സംസ്ഥാനത്ത് നിലവിലുള്ള നിരോധനാജ്ഞയുടെ കാലാവധി ഇന്ന് അവസാനിക്കും.

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിലുള്ള നിരോധനാജ്ഞയുടെ കാലാവധി ഇന്ന് അവസാനിക്കും. കൊവിഡ് രൂക്ഷമായി തുടരുന്ന എറണാകുളവും, തൃശൂരുമടക്കമുള്ള ജില്ലകളില്‍ ജില്ലാ കളക്ടര്‍മാരോട് തീരുമാനമെടുക്കാനാണ് നിര്‍ദേശം.

തദ്ദേശ തെരഞ്ഞെടുപ്പ് കൂടി പരിഗണിച്ച് സാധ്യമായ ജില്ലകളിലെല്ലാം നിരോധനാജ്ഞ അവസാനിപ്പിക്കാനാണ് നീക്കം.