സംസ്ഥാനത്ത് വാഹന പണിമുടക്ക് ആരംഭിച്ചു.

തിരുവനന്തപുരം: ഇന്ധനവില വർധനവിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വാഹന പണിമുടക്ക് ആരംഭിച്ചു. ബിഎംഎസ്‌ ഒഴികെയുള്ള ട്രേഡ് യൂണിയനുകൾ രാവിലെ ആറു മുതൽ വൈകീട്ട് ആറുവരെയാണ് പണിമുടക്കുന്നത്.കെ എസ്ആർടിസി സർവീസുകൾ മുടങ്ങും. സ്വകാര്യ ബസുകളും സമരത്തിൽ പങ്കെടുക്കും. ടാക്‌സികളും ഓട്ടോകളും നിരത്തിലിറങ്ങില്ല