സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ഇന്നു മുതൽ അഞ്ചു ദിവസം അവധി,ബാങ്കുകൾ ഇന്ന് പ്രവർത്തിക്കും

തിരുവനന്തപുരം : സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ഇന്നു മുതല്‍ തുടര്‍ച്ചയായി അഞ്ചു ദിവസം അവധി. ഓണം, മുഹറം, ശ്രീനാരായണ ഗുരുജയന്തി എന്നിവ പ്രമാണിച്ച്‌ ഇന്നു മുതല്‍ തിങ്കളാഴ്ച വരെയാണ് അവധി.ഓണം പ്രമാണിച്ച്‌ ഞായറാഴ്ച ലോക്ഡൗണ്‍ ഒഴിവാക്കിയിട്ടുണ്ട്.

മുഹറം ദിനമായ ഇന്നു ബാങ്കുകളും ട്രഷറികളും പ്രവര്‍ത്തിക്കും. ബാങ്കുകള്‍ക്ക് നാളെ മുതല്‍ തിങ്കളാഴ്ച വരെയാണ് അവധി.

ബിവറേജസ്, കണ്‍സ്യൂമര്‍ഫെഡ് മദ്യവില്‍പന ശാലകള്‍ തിരുവോണ ദിനമായ 21 നും ശ്രീനാരായണഗുരു ജയന്തി ദിനമായ 23 നും തുറക്കില്ല.