അഞ്ചുവര്‍ഷത്തിനിടെ കേരളത്തില്‍ 10,229 ബലാത്സംഗ കേസുകള്‍

മലപ്പുറം: മീനങ്ങാടി പോക്സോ കേസുമായി ബന്ധപ്പെട്ട് ‘ലോകത്തിന് കാമഭ്രാന്തോ’ എന്ന് സുപ്രീം കോടതി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലെ ലൈംഗികാതിക്രമങ്ങളുടെ കണക്കുകളെടുക്കുമ്പോള്‍ കേരളവും ഇക്കാര്യത്തിൽ ലോകത്തോട് മത്സരിക്കുകയാണ്. സ്റ്റേറ്റ് ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് 2017 നും 2021 നും ഇടയിൽ 10,229 ബലാത്സംഗ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

സ്ത്രീകൾക്കെതിരായ ആകെ കുറ്റകൃത്യങ്ങളുടെ എണ്ണം 69,972 ആണ്. ഇതിൽ 15,595 കേസുകളും ഗാർഹിക പീഡനത്തിന്‍റെ പരിധിയിലാണ്. 2011 ൽ 1,132 ബലാത്സംഗ കേസുകൾ മാത്രമാണ് ഉണ്ടായിരുന്നത്. 2021 ആയപ്പോഴേക്കും ഇത് 2318 ആയി.