‘1744 വൈറ്റ് ആള്‍ട്ടോ’ ടീസര്‍ പുറത്ത്

തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് സെന്ന ഹെഗ്ഡെ. 1744 വൈറ്റ് ആൾട്ടോ ആണ് അദ്ദേഹത്തിന്‍റെ ഏറ്റവും പുതിയ ചിത്രം. ചിത്രത്തിന്‍റെ ടീസർ അണിയറപ്രവർത്തകർ അവതരിപ്പിച്ചു. 1.45 മിനിറ്റ് ആണ് രസകരമായ ടീസറിൻ്റെ ദൈർഘ്യം.

ഷറഫുദ്ദീൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ വിൻസി അലോഷ്യസാണ് നായികയായി എത്തുന്നത്. കോമഡി ക്രൈം ഡ്രാമ വിഭാഗത്തിലുള്ളതാണ് ചിത്രം. രാജേഷ് മാധവൻ, നവാസ് വള്ളിക്കുന്ന്, ആര്യ സലിം, ആനന്ദ് മൻമഥൻ, സജിൻ ചെറുകയിൽ, ആർ.ജെ.നിൽജ, രഞ്ജി കങ്കോൽ എന്നിവരും അഭിനയിക്കുന്നു.

കബിനി ഫിലിംസിന്‍റെ ബാനറിൽ മൃണാൾ മുകുന്ദൻ, ശ്രീജിത്ത് നായർ, വിനോദ് ദിവാകർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ശ്രീരാജ് രവീന്ദ്രനാണ് ഛായാഗ്രാഹകൻ. എഡിറ്റിംഗ് ഹരിലാൽ കെ രാജീവ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അമ്പിളി പെരുമ്പാവൂർ, സംഗീതം മുജീബ് മജീദ്, സൗണ്ട് ഡിസൈൻ നിക്സൺ ജോർജ്, കലാസംവിധാനം വിനോദ് പട്ടണക്കാടൻ, ഉല്ലാസ് ഹൈദൂർ, വസ്ത്രാലങ്കാരം മെൽവിൻ ജോയി, മേക്കപ്പ് രഞ്ജിത്ത് മണലിപ്പറമ്പിൽ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സുധീഷ് ഗോപിനാഥ്, സ്റ്റില്‍സ് രോഹിത്ത് കൃഷ്‍ണന്‍, കണ്‍സെപ്റ്റ് ആര്‍ട്ട്, പോസ്റ്റേഴ്സ് പവി ശങ്കര്‍.