കേരളത്തിൽ ഒന്നിലധികം തവണ വേഗപരിധി ലംഘിച്ച ബസുകൾക്കെതിരെ 1800 കേസ്

തിരുവനന്തപുരം: നിരവധി തവണ വേഗപരിധി ലംഘിച്ച ബസുകൾക്കെതിരെ കഴിഞ്ഞ ഒരു വർഷത്തിനിടെ സംസ്ഥാനത്ത് 1800ൽ അധികം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മണിക്കൂറിൽ 70 കിലോമീറ്ററാണ് സംസ്ഥാനത്തെ ബസുകളുടെ വേഗപരിധി. വടക്കാഞ്ചേരിയിൽ അപകടത്തിൽപ്പെട്ട ടൂറിസ്റ്റ് ബസ് മണിക്കൂറിൽ 97 കിലോമീറ്ററിലധികം വേഗതയിൽ സഞ്ചരിക്കുകയായിരുന്നുവെന്ന് കണ്ടെത്തിയിരുന്നു.

8000 ബസുകളാണ് സംസ്ഥാനത്തുള്ളത്. നിയമലംഘകരിൽ പലരും പിഴത്തുക അടച്ചിട്ടില്ലെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ പറയുന്നു. ചിലർ കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങി. വേഗപരിധി ലംഘിച്ചാൽ 1,500 രൂപയാണ് പിഴ. നിയമലംഘനം തുടർന്നാൽ 3,000 രൂപ പിഴ ചുമത്തും.