പ്രളയകാലം ഓർമ്മിപ്പിക്കാൻ 2018; ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി
കേരളത്തെ പിടിച്ചുകുലുക്കിയ 2018ലെ പ്രളയത്തിന്‍റെ അനുഭവങ്ങളെ ആസ്പദമാക്കി ജൂഡ് ആന്‍റണി ജോസഫ് സംവിധാനം ചെയ്ത ‘2018-എവരി വൺ ഈസ് എ ഹീറോ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. നിരവധി അഭിനേതാക്കൾ അണിനിരക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് പൂർത്തിയായി.
പോസ്റ്റ് പ്രൊഡക്ഷൻ ഘട്ടത്തിലുള്ള ചിത്രം ഉടൻ തന്നെ തിയേറ്ററുകളിലെത്തും. വേണു കുന്നപ്പിള്ളി, സി.കെ പത്മകുമാർ, ആന്‍റോ ജോസഫ് എന്നിവർ ചേർന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
ടൊവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബൻ, വിനീത് ശ്രീനിവാസൻ, അപർണ ബാലമുരളി, കലൈയരശൻ, നരേൻ, ലാൽ, ഇന്ദ്രൻസ്, അജു വർഗീസ്, തൻവി റാം, ശിവദ, ഗൗതമി നായർ എന്നിവർ ചിത്രത്തിൽ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒരുപാട് കഷ്ടപ്പാടുകൾക്കും പരിശ്രമങ്ങൾക്കും ശേഷമാണ് സിനിമ പൂർത്തിയായതെന്ന് ജൂഡ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.