2021-22 വർഷത്തെ അഫ്സൽ-ഉൽ-ഉലമ പ്രിലിമിനറി കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.

കണ്ണൂർ സർവകലാശാലയുടെ അഫിലിയേറ്റഡ് ഓറിയന്റൽ ടൈറ്റൽ കോളേജുകളിൽ 2021-22 വർഷം അഫ്സൽ-ഉൽ-ഉലമ പ്രിലിമിനറി കോഴ്സിലേക്ക് പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. 2021 സെപ്റ്റംബർ 17 വരെ അതാതു കോളേജുകളിൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്.ഇത് സംബന്ധിച്ച സർക്കുലർ സർവകലാശാല വെബ് സൈറ്റിൽ (www.kannuruniversity.ac.in) ലഭിക്കും.