സ്ത്രീയുടെ കണ്ണിൽ നിന്ന് പുറത്തെടുത്തത് 23 കോൺടാക്ട് ലെൻസുകൾ

കണ്ണിന് വേദനയുമായി ക്ലിനിക്കിലെത്തിയ യുവതിയെ പരിശോധിച്ച ഡോക്ടർ ഞെട്ടിപ്പോയി. കണ്ണിനുള്ളിൽ കണ്ടത് കോൺടാക്റ്റ് ലെൻസുകളുടെ ഒരു കൂമ്പാരമായിരുന്നു. കൺപോളകൾക്കുള്ളിൽ നിന്ന് ലെൻസുകൾ പുറത്തെടുത്ത് എണ്ണിയപ്പോൾ 23 എണ്ണം ഉണ്ടായിരുന്നു.

കാലിഫോർണിയ ഐ അസോസിയേറ്റ്സിന്‍റെ ഇൻസ്റ്റാഗ്രാം പേജിൽ കണ്ണിൽ നിന്ന് കോൺടാക്റ്റ് ലെൻസുകൾ നീക്കം ചെയ്യുന്നതിന്‍റെ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ക്ലിനിക്കിലെത്തിയ സ്ത്രീ എല്ലാ ദിവസവും കോൺടാക്റ്റ് ലെൻസ് ധരിച്ച് ഉറങ്ങാറുണ്ട്. ഇത് ഉറക്കത്തിൽ കൺപോളകൾക്കിടയിലേക്ക് കയറിപ്പോകും. ഇത് ഓർക്കാതെ, ഒരു പുതിയ ലെൻസ് രാവിലെ വീണ്ടും ഉപയോഗിക്കും. തുടർച്ചയായി 23 ദിവസങ്ങൾക്ക് ശേഷമാണ് ഇവർ ക്ലിനിക്കിലെത്തിയത്.