ഖത്തറിലേക്ക് കളി കാണാന്‍ ഒരു കുടുംബത്തിലെ 24 പേര്‍

തിരൂർ: ലോകകപ്പ് ഫുട്ബോൾ കാണാൻ ഖത്തറിലേക്ക് തിരിച്ച് ഒരു കുടുംബത്തിലെ 24 അംഗങ്ങൾ. 16 പേർ ഇതിനകം ഖത്തറിൽ എത്തിയിട്ടുണ്ട്. ശേഷിക്കുന്ന എട്ടുപേർ ഈ മാസം 22ന് കോഴിക്കോട് വഴി ഖത്തറിലെത്തും.

തിരൂർ പരന്നേക്കാട് ചിറക്കൽ കുടുംബത്തിലെ 9 പേരും ബന്ധുക്കളായ മച്ചിങ്ങപ്പാറ ചേലാട്ട് സയ്യിദലിയുടെ കുടുംബത്തിലെ 15 പേരുമാണ് ലോകകപ്പ് കാണാൻ ഗാലറിയിലുണ്ടാകുക. ചേലാട്ട് കുടുംബത്തിലുള്ളവർ ഇതിനകം അവിടെ എത്തിക്കഴിഞ്ഞു.

ചിറയ്ക്കൽ കുടുംബാംഗവും ഖത്തർ ഗ്രാൻഡ് സൂപ്പർമാർക്കറ്റിന്‍റെ ഡയറക്ടറുമായ അഷ്റഫ് ചിറയ്ക്കൽ ഇതിനകം ഖത്തറിലുണ്ട്. ലോകകപ്പ് കാണാൻ അദ്ദേഹം റഷ്യയിലും പോയിരുന്നു.