“എല്ലാ ഭിന്നശേഷി വിദ്യാർത്ഥികൾക്കും 25% ഗ്രേസ് മാർക്ക്”
തിരുവനന്തപുരം: ശ്രവണവൈകല്യമുള്ളവർക്കും ബൗദ്ധിക വൈകല്യമുള്ളവർക്കും മാത്രം ഓരോ വിഷയത്തിനും 25 ശതമാനം ഗ്രേസ് മാർക്ക് നൽകുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.
2016 ലെ ആർ.പി.ഡബ്ല്യു.ഡി ആക്ടിന്‍റെ അന്തസത്ത കണക്കിലെടുത്ത് ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട എല്ലാ കുട്ടികൾക്കും വിവേചനമില്ലാതെ ഗ്രേസ് മാർക്ക് നൽകാനാണ് തീരുമാനം. 21 തരം വൈകല്യമുള്ളവർക്ക് ഗ്രേസ് മാർക്ക് നൽകും.
ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് വളരെ ആശ്വാസകരമായ തീരുമാനമാണിതെന്ന് മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി. ഈ മേഖലയിൽ ഏറെക്കാലമായി നിലനിൽക്കുന്ന ആവശ്യം അംഗീകരിച്ചതായി മന്ത്രി പറഞ്ഞു.