മൂന്ന് വർഷം,​25 ലക്ഷം ടൺ ഇ -മാലിന്യം രാജ്യത്ത്

ന്യൂഡൽഹി: 2017 നും 2020 നും ഇടയിൽ രാജ്യത്ത് 2494621 ലക്ഷം ടൺ ഇ-മാലിന്യങ്ങൾ ഉണ്ടായതായി കേന്ദ്ര വനം പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പ് സഹ മന്ത്രി അശ്വിനി കുമാർ ചൗബേ. ലോക് സഭയിൽ ബെന്നി ബെഹനാൻ എംപിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

നിലവിലുള്ളതും വരാനിരിക്കുന്നതുമായ വ്യാവസായിക പാർക്കുകൾ, എസ്റ്റേറ്റുകൾ, വ്യാവസായിക ക്ലസ്റ്ററുകൾ എന്നിവിടങ്ങളിൽ ഇ-മാലിന്യങ്ങൾ പൊളിച്ചുനീക്കുന്നതിനും പുനരുപയോഗിക്കുന്നതിനും വ്യാവസായിക ഭൂമിയോ ഷെഡുകളോ വകയിരുത്തുന്നതിനോ അനുവദിക്കുന്നതിനോ സംസ്ഥാന സർക്കാരുകൾക്ക് ഉത്തരവാദിത്തമുണ്ടെന്നും മന്ത്രി പറഞ്ഞു.