ലോകത്ത് മോശം വായുനിലവാരമുള്ള 50 നഗരങ്ങളില്‍ 35ഉം ഇന്ത്യയിലെന്ന് റിപ്പോർട്ട്

1984ലെ ഭോപ്പാൽ വാതക ദുരന്തത്തിന് ശേഷം എല്ലാ വർഷവും ഡിസംബർ 2 ദേശീയ മലിനീകരണ നിയന്ത്രണ ദിനമായി ആചരിക്കുന്നു.

വായുവിന്‍റെ ഗുണനിലവാരം ഏറ്റവും കുറവുള്ള ലോകത്തിലെ 50 നഗരങ്ങളിൽ 35 എണ്ണവും ഇന്ത്യയിലാണെന്ന് പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നു.

ലോകാരോഗ്യ സംഘടന നിഷ്‌കര്‍ഷിക്കുന്ന വായുവിന്‍റെ ഗുണമേന്മയുള്ള ഒരു നഗരവും രാജ്യത്തില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ലോകാരോഗ്യ സംഘടന നിഷ്കർഷിക്കുന്ന വായുവിന്‍റെ ഗുണനിലവാരം ക്യുബിക് മീറ്ററിന് അഞ്ച് മൈക്രോഗ്രാം (μg/m3) ആണ്. രാജ്യത്ത് വായുവിന്‍റെ ഗുണനിലവാരം കുറഞ്ഞ മിക്ക നഗരങ്ങളും ഉത്തരേന്ത്യയിലാണ്.