രാജ്യത്ത് 3744 പി.ജി മെഡിക്കൽ സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു: കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂഡൽഹി: 2021-2022 അധ്യയന വർഷത്തിൽ ലഭ്യമായ 60,202 പി.ജി. മെഡിക്കൽ സീറ്റുകളിൽ കൗൺസിലിംഗിന് ശേഷവും 3,744 മെഡിക്കൽ സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണെന്ന് ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ രാജ്യസഭയിൽ പറഞ്ഞു.

ആകെയുള്ള 96,077 ബിരുദ സീറ്റുകളിൽ 197 എണ്ണം ഒഴിഞ്ഞുകിടക്കുകയാണ്. എംബിബിഎസ് സീറ്റുകളിൽ 50,000 സീറ്റുകൾ സർക്കാർ കോളേജുകളിലും 45,000 സീറ്റുകൾ സ്വകാര്യ കോളേജുകളിലുമാണ്.