മുല്ലപ്പെരിയാറിൽ 4 ഷട്ടറുകൾ കൂടി തുറക്കും; പെരിയാർ തീരത്ത് ജാഗ്രതാ നിർദേശം

മുല്ലപ്പെരിയാറിൽ നാല് ഷട്ടറുകൾ കൂടി തുറക്കും. വി 1, വി 5, വി6, വി 10 ഷട്ടറുകളാണ് 30 സെന്‍റിമീറ്റർ വീതം തുറക്കുക. 1600 ക്യുസെക്സ് വെള്ളമാണ് പുറത്ത് വിടുന്നത്. വൈകിട്ട് അഞ്ച് മണിയോടെ ഈ ഷട്ടറുകൾ ഉയർത്തുമെന്ന് തമിഴ്നാട് അറിയിച്ചു. ഇതോടെ തുറക്കുന്ന ഷട്ടറുകളുടെ എണ്ണം 10 ആയി ഉയരും.

നേരത്തെ മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ മൂന്ന് സ്പിൽവേ ഷട്ടറുകൾ തുറന്നിരുന്നു. 2 മണിക്കൂറിന് ശേഷം, 1,000 ക്യുബിക് അടി വെള്ളം പുറത്തേക്കു വിട്ടിരുന്നു. ജലത്തിന്‍റെ ഒഴുക്ക് 9066 ഘനയടിയാണ്.

തുറന്നുവിടുന്ന വെള്ളം വള്ളക്കടവ്, വണ്ടിപ്പെരിയാർ, ചപ്പാത്ത്, ഉപ്പുതറ, അയ്യപ്പൻകോവിൽ വഴി ഇടുക്കി ഡാമിലെത്തും. പെരിയാർ തീരത്ത് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. പെരിയാറിൽ ഇറങ്ങരുതെന്നും നിർദേശം നൽകിയിട്ടുണ്ട്.