ലോകത്ത് അഞ്ച് കോടി ജനങ്ങള്‍ ‘ആധുനിക അടിമത്ത’ത്തിന്റെ ഇരകൾ

ജനീവ: ലോകമെമ്പാടുമുള്ള അമ്പത് ദശലക്ഷം ആളുകൾ ‘ആധുനിക അടിമത്ത’ത്തിന്‍റെ ഇരകളാണെന്നും, അവർ നിർബന്ധിത വിവാഹത്തിലും നിർബന്ധിത തൊഴിലെടുപ്പിക്കലിലും കുടുങ്ങി കിടക്കുകയാണെന്നും ഐക്യരാഷ്ട്രസഭ.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഈ കണക്കുകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും യുഎൻ മുന്നറിയിപ്പ് നൽകി.

വാക്ക് ഫ്രീ ഫൗണ്ടേഷനും യുഎന്നിലെ തൊഴിൽ, കുടിയേറ്റ ഏജൻസികളും സംയുക്തമായി നടത്തിയ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.