റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ 200 ദിവസത്തിനിടെ കൊല്ലപ്പെട്ടത് 5767 സാധാരണക്കാർ
റഷ്യ: 200 ദിവസത്തിനിടെ 5,767 സാധാരണക്കാരാണ് റഷ്യ-യുക്രൈൻ യുദ്ധത്തിൽ കൊല്ലപ്പെട്ടത്. 383 കുട്ടികൾ ഉൾപ്പെടെ അയ്യായിരത്തിലധികം പേർ മരിച്ചു. 8,292 സാധാരണക്കാർക്ക് യുദ്ധത്തിൽ പരിക്കേറ്റു. യുദ്ധം ആരംഭിച്ചതു മുതൽ റഷ്യ 3,500 മിസൈലുകൾ ഉപയോഗിച്ചതായി റിപ്പോർട്ടിൽ പറയുന്നു. ഫെബ്രുവരി 24 നാണ് റഷ്യ യുക്രൈൻ യുദ്ധം ആരംഭിച്ചത്.
കൊല്ലപ്പെട്ട സൈനികരുടെ വിശദാംശങ്ങൾ യുക്രൈൻ പ്രസിദ്ധീകരിക്കുന്നില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. റഷ്യയുടെ ആക്രമണങ്ങൾ ഏറ്റവും കൂടുതലുള്ള പ്രദേശങ്ങളിൽ നിന്നോ റഷ്യ അധിനിവേശ പ്രദേശങ്ങളിൽ നിന്നോ ഉള്ള വിവരങ്ങൾ ഇതിൽ ഉൾപ്പെടാത്തതിനാൽ കൊല്ലപ്പെട്ട സിവിലിയൻമാരുടെ എണ്ണം വളരെ കൂടുതലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
വടക്കുകിഴക്കൻ ഖാർകിവ് പ്രവിശ്യയിൽ യുക്രൈയ്നിന്‍റെ മുന്നേറ്റം യുദ്ധത്തിലെ ഒരു പ്രധാന വഴിത്തിരിവായി പ്രസിഡന്‍റ് വ്ലാഡിമിർ സെലെൻസ്കി കാണുന്നു. കൂടുതൽ ആയുധങ്ങൾ ലഭിച്ചാൽ ഖാര്‍കിവ് നേടിയെടുക്കാമെന്നും യുക്രൈന്‍ കരുതുന്നു.