രാജ്യത്ത് ഇനി ഐഫോണിലും 5ജി; ഇന്നുമുതല്‍ ലഭ്യമാകുമെന്ന് റിപ്പോർട്ട്

ഇന്ത്യയിലെ ഐഫോണ്‍ ഉപയോക്താക്കൾക്ക് ഇന്ന് മുതൽ 5ജി സേവനം ലഭിച്ചു തുടങ്ങുമെന്ന് റിപ്പോർട്ട്. 5 ജി സപ്പോര്‍ട്ട് ചെയ്യുന്ന ഐഫോണുകൾക്ക് ഐഒഎസ് 16.2 ലേക്ക് അപ്ഡേറ്റ് ചെയ്തതിന് ശേഷം 5 ജി സേവനങ്ങൾ ലഭിച്ചു തുടങ്ങും. ജിയോയുടെയും എയർടെല്ലിന്‍റെയും 5 ജി നെറ്റ്‌വർക്ക് ലഭ്യമായ നഗരങ്ങളിൽ ഈ സേവനം ഉപയോഗിക്കാം.

നിലവിൽ ഐഫോൺ 14, ഐഫോൺ 13, ഐഫോൺ 12, ഐഫോൺ എസ്ഇ 3 തുടങ്ങിയ ഐഫോണുകളിലാണ് 5ജി ലഭ്യമാകുക. സെറ്റിംഗ്സിൽ 5 ജി ഓപ്ഷൻ മാനുവലായി എനേബിള്‍ ചെയ്യണം. ഡൽഹി, മുംബൈ, ബെംഗളൂരു തുടങ്ങിയ പ്രധാന നഗരങ്ങളിൽ ജിയോയും എയർടെല്ലും 5 ജി സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്.

പരീക്ഷണ ഘട്ടത്തിൽ എയർടെല്ലും ജിയോയും 5ജി സേവനങ്ങൾ സൗജന്യമായാണ് വാഗ്ദാനം ചെയ്യുന്നത്. 5ജി നിരക്ക് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഇന്ത്യയിലെ തിരഞ്ഞെടുത്ത ഐഫോൺ ഉപയോക്താക്കൾക്കായി ആപ്പിൾ നേരത്തെ ഐഒഎസ് 16.2 ബീറ്റ അപ്ഡേറ്റ് അവതരിപ്പിച്ചിരുന്നു.