5ജി സേവനം രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെ അടുത്ത തലത്തിലേക്ക് എത്തിക്കും: പ്രധാനമന്ത്രി

ഈയിടെ ആരംഭിച്ച 5ജി ടെലികോം സേവനം രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെ അടുത്ത ഘട്ടത്തിലേക്ക് നയിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

ഗാന്ധിനഗർ ജില്ലയിലെ അദാലജ് പട്ടണത്തിൽ ഗുജറാത്ത് ഗവൺമെന്‍റിന്‍റെ മിഷൻ സ്കൂൾ ഓഫ് എക്സലൻസ് സംരംഭം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഇംഗ്ലീഷ് ഭാഷ ആശയവിനിമയത്തിനുള്ള ഒരു മാധ്യമം മാത്രമായിരുന്നെങ്കിലും, ഇംഗ്ലീഷ് പരിജ്ഞാനം ബൗദ്ധികതയുടെ അടയാളമായി കണക്കാക്കപ്പെട്ടിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

“സ്മാർട്ട് സൗകര്യങ്ങൾ, സ്മാർട്ട് ക്ലാസ് മുറികൾ, സ്മാർട്ട് അധ്യാപനം എന്നിവയ്ക്ക് അപ്പുറമായിരിക്കും 5ജി സേവനം. ഇത് നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തെ അടുത്ത തലത്തിലേക്ക് കൊണ്ടുപോകും” പ്രധാനമന്ത്രി പറഞ്ഞു.