മേഘാലയയിൽ വെടിവെയ്പ്പിൽ 6 മരണം; 7 ജില്ലകളിൽ ഇന്റർനെറ്റ് സേവനങ്ങൾക്ക് വിലക്ക്

മേഘാലയ: മുക്കോഹിൽ ആറ് പേരുടെ മരണത്തിനിടയാക്കിയ വെടിവെയ്പ്പിനെത്തുടർന്ന് മേഘാലയ സർക്കാർ ഏഴ് ജില്ലകളിലെ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾക്ക് ചൊവ്വാഴ്ച മുതൽ 48 മണിക്കൂർ നേരത്തേക്ക് നിരോധനം ഏർപ്പെടുത്തി.

വെസ്റ്റ് ജയന്തിയാ ഹിൽസ്, ഈസ്റ്റ് ജയന്തിയാ ഹിൽസ്, ഈസ്റ്റ് ഖാസി ഹിൽസ്, റി-ഭോയ്, ഈസ്റ്റേൺ വെസ്റ്റ് ഖാസി ഹിൽസ്, വെസ്റ്റ് ഖാസി ഹിൽസ്, സൗത്ത് വെസ്റ്റ് ഖാസി ഹിൽസ് എന്നിവയുൾപ്പെടെയുള്ള ജില്ലകളിലാണ് ഇന്റർനെറ്റ് താൽക്കാലികമായി നിരോധിച്ചത്.

ചൊവ്വാഴ്ച പുലർച്ചെ പശ്ചിമ കർബി ആംഗ്ലോംഗ് ജില്ലയിലെ അസം-മേഘാലയ അതിർത്തിയിൽ അനധികൃത തടി കടത്തുകയായിരുന്ന ട്രക്ക് തടഞ്ഞതിനെ തുടർന്നുണ്ടായ അക്രമത്തിലാണ് ഫോറസ്റ്റ് ഗാർഡ് ഉൾപ്പെടെ ആറ് പേർ കൊല്ലപ്പെട്ടത്.