ബുക്കര്‍ പ്രൈസ് ഷോർട്ട് ലിസ്റ്റിൽ 6 നോവലുകള്‍; പ്രഖ്യാപനം ഒക്ടോബര്‍ 17 ന്

2022 ലെ ബുക്കർ പ്രൈസ് ചുരുക്കപ്പട്ടികയിൽ ആറ് പ്രധാന നോവലുകൾ. 13 നോവലുകളുടെ നീണ്ട പട്ടികയിൽ നിന്ന് ആറ് നോവലുകളെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നാല് ഭൂഖണ്ഡങ്ങളിലെ അഞ്ച് രാജ്യങ്ങളിൽ നിന്നുള്ള ആറ് നോവലിസ്റ്റുകളാണ് ബുക്കർ ഷോർട്ട്ലിസ്റ്റിൽ ഇടം നേടിയത്.

സിംബാബ്‌വേ സ്വദേശിനിയായ നോവയലറ്റ് ബലവായോ ഈ വർഷം ‘ഗ്ലോറി’ എന്ന നോവലിലൂടെ ബുക്കർ ലിസ്റ്റിൽ ഇടം നേടി. 2013-ൽ ‘വി നീഡ് ന്യൂ നെയിംസ്’ എന്ന നോവൽ ബുക്കർ ലിസ്റ്റിൽ ഇടം നേടിയപ്പോൾ, നോവയലറ്റ് ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. 2016 ൽ ‘മൈ നെയിം ഈസ് ലൂസി ബാർട്ടൺ’ എന്ന നോവലിലൂടെ ബുക്കർ ലിസ്റ്റിൽ ഇടം നേടിയ അമേരിക്കൻ എഴുത്തുകാരി ലൂസി ബാർട്ടൺ ഈ വർഷം തന്‍റെ ‘ഓ വില്യം’ എന്ന നോവലിലൂടെ പട്ടികയിൽ ഇടം നേടി.

യുഎസിൽ നിന്നുള്ള മറ്റൊരു നോവലിസ്റ്റ് ഇത്തവണ ബുക്കർ പട്ടികയിലുണ്ട്. പേവ്‌സിവെല്‍ എവരിറ്റ് എഴുതിയ ‘ദി ട്രീസ്’ സ്വതന്ത്ര പ്രസാധകരായ ഇൻഫ്ലക്സ് പ്രസ്സിന്‍റെ ബുക്കർ എൻട്രിയായി കണക്കാക്കപ്പെടുന്നു. പ്രസാധന ചരിത്രത്തില്‍ ഇടം പിടിച്ചിരിക്കുകയാണ് ദ ട്രീസും പ്രസാധകരും.

ശ്രീലങ്കൻ നോവലിസ്റ്റ് ഷെഹാന്‍ കരുണതിലകയാണ് ഇത്തവണ ബുക്കർ ലിസ്റ്റിനെ പ്രതിനിധീകരിക്കുന്ന ഏക ഏഷ്യക്കാരൻ. ഷെഹാൻ കരുണതിലകയുടെ ‘ദ സെവന്‍ മൂണ്‍സ് ഓഫ് മാലി അല്‍മേഡ’ എന്ന നോവലാണ് പട്ടികയിൽ ഇടം നേടിയത്. ഐറിഷ് എഴുത്തുകാരിയും ചെറുകഥകളുടെ രാജകുമാരിയുമായ ക്ലെയര്‍ കീഗന്റെ ‘സ്‌മോള്‍ തിങ്‌സ് ലൈക് ദീസ്’ ബുക്കർ ലിസ്റ്റിൽ ഇടം നേടി. കുട്ടികളുടെ സൃഷ്ടികളിലൂടെ കുട്ടികളുടെ ഹൃദയം കീഴടക്കിയ ഇംഗ്ലീഷ് എഴുത്തുകാരൻ അലന്‍ ഗാര്‍ണറുടെ ‘ട്രീയാക്ക്ള്‍ വാക്കര്‍’ എന്ന നോവലും പട്ടികയിലുണ്ട്.