ചെറുനഗരങ്ങളിലും ഗ്രാമങ്ങളിലുമുള്ള കടകളിൽ യു.പി.ഐ ഇടപാടുകളില്‍ 650% വളര്‍ച്ച
മുംബൈ: രാജ്യത്തുടനീളമുള്ള ചെറുപട്ടണങ്ങളിലെയും ഗ്രാമങ്ങളിലെയും കടകളിൽ ഈ വർഷം യുപിഐ ഇടപാടുകളിൽ 650% വളർച്ചയുണ്ടായെന്ന് പഠനം. ഡിജിറ്റൽ ഇടപാട് സേവനങ്ങൾ നൽകുന്ന പേ നിയര്‍ബൈ എന്ന കമ്പനിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്.
കൂടാതെ, അത്തരം സ്ഥലങ്ങളിൽ ഏജന്‍റുമാരുടെ സഹായത്തോടെ നടത്തുന്ന ഡിജിറ്റൽ ഇടപാടുകളുടെ മൂല്യത്തിൽ 25 ശതമാനവും എണ്ണത്തിൽ 14 ശതമാനവും വർദ്ധനവുണ്ടായി.
മൈക്രോ എടിഎം, മൊബൈൽ പോയിന്‍റ് ഓഫ് സെയിൽ ഉപകരണങ്ങളുടെ ഡിമാൻഡ് 25 ശതമാനം വർദ്ധിച്ചു. ആളുകളുടെ സാമ്പത്തിക ഇടപാടുരീതിയിലുണ്ടായിട്ടുള്ള മാറ്റമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും പേ നിയര്‍ബൈ എം.ഡി.യും സി.ഇ.ഒ.യുമായ ആനന്ദ് കുമാര്‍ ബജാജ് പറഞ്ഞു.