സൗദിയിൽ ഇന്ന് 72 പേർക്ക് കോവിഡ്

ജിദ്ദ: സൗദി അറേബ്യയിൽ ഇന്ന് 72 പുതിയ കോവിഡ് കേസുകളും 111 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത കോവിഡ്-19 കേസുകളുടെ എണ്ണം 8,12,975ഉം രോഗമുക്തി നേടിയവരുടെ എണ്ണം 8,00,134ഉം ആയി. രണ്ട് പുതിയ മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 9,284 ആയി. നിലവിൽ 3,557 പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. ഇതിൽ 50 പേരുടെ നില ഗുരുതരമാണ്. രാജ്യത്തുടനീളമുള്ള വിവിധ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗങ്ങളിൽ ചികിത്സയിലാണ് ഇവർ.

സൗദി അറേബ്യയിലെ നിലവിലെ രോഗമുക്തി നിരക്ക് 98.41 ശതമാനവും മരണനിരക്ക് 1.14 ശതമാനവുമാണ്. റിയാദ് 22, ജിദ്ദ 13, ദമ്മാം, മദീന 5 വീതം, മക്ക, അൽബാഹ 3 വീതം, ത്വാഇഫ്, ജിസാൻ, ജുബൈൽ 2 വീതം, മറ്റിടങ്ങളിലെല്ലാം കൂടി 15 എന്നിങ്ങനെയാണ് രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം.