ശബരിമലയിൽ ഇന്ന് ദ‍ർശനത്തിനെത്തുക 84,483 പേർ

ശബരിമല: ശബരിമലയിൽ തിരക്ക് തുടരുകയാണ്. 84,483 പേരാണ് ഇന്ന് ദർശനത്തിനായി ബുക്ക് ചെയ്തത്. ഇന്നലെ 85,000ത്തിലധികം പേരാണ് ദർശനത്തിനെത്തിയത്. ശബരിമല മണ്ഡല മഹോത്സവത്തിന്‍റെ ഭാഗമായി ദീപാരാധനയ്ക്ക് ശേഷം ഇന്ന് വൈകിട്ട് സന്നിധാനത്ത് കർപ്പൂരാഴി ഘോഷയാത്ര നടക്കും.

തിരുവിതാംകൂർ ദേവസ്വം ബോർഡ് ജീവനക്കാരുടെ വകയായാണ് കർപ്പൂരാഴി. ചുമതലയുള്ള വിവിധ വകുപ്പുകളിലെ ജീവനക്കാർ ഘോഷയാത്രയിൽ പങ്കെടുക്കും. കർപ്പൂരാഴി ഘോഷയാത്ര മാളികപ്പുറം ക്ഷേത്രം വഴി നടപന്തലിൽ എത്തി പതിനെട്ടാം പടിക്ക് മുന്നിൽ എത്തും.