ഷാർജ രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ഒൻപതാം പതിപ്പിന് തുടക്കം

ഷാർജ: കുട്ടികൾക്കും യുവജനതയ്ക്കും വേണ്ടിയുള്ള അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഒമ്പതാം പതിപ്പിന് ഷാർജ അൽ ജവഹർ റിസപ്ഷൻ ആൻഡ് കൺവെൻഷൻ സെന്‍ററിൽ തുടക്കമായി. ആറ് ദിവസം നീണ്ടുനിൽക്കുന്ന പരിപാടിയിൽ യുഎഇ ഉൾപ്പെടെ 43 രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങൾ പ്രദർശിപ്പിക്കും.

89 രാജ്യങ്ങളിൽ നിന്നായി 1717 സിനിമകളാണ് ലഭിച്ചത്. ഫ്രാൻസ്, യുഎസ്, യുഎഇ എന്നീ രാജ്യങ്ങളാണ് ഏറ്റവും കൂടുതൽ സിനിമകൾ പ്രദർശനത്തിന് എത്തിച്ചത്. 100 സിനിമകളുടെ ഔദ്യോഗിക സെലക്ഷൻ പട്ടികയിൽ യു.കെയും സൗദി അറേബ്യയും ഒന്നാമതെത്തി.

സുപ്രീം കൗൺസിൽ ഫോർ ഫാമിലി അഫയേഴ്‌സിന്റെ ചെയർപേഴ്‌സൺ ഷെയ്ഖ ജവഹർ ബിൻത് മുഹമ്മദ് അൽ ഖാസിമിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ചലച്ചിത്രോത്സവം ഏഴ് വിഭാഗങ്ങളിലായി ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള സിനിമയുടെ വൈവിധ്യം ആഘോഷിക്കും.