കെ-റൈസ് വിതരണംഈ മാസം 12 മുതല്‍
സംസ്ഥാന സര്‍ക്കാരിന്റെ കെ റൈസ് വിതരണം ഈ മാസം 12 മുതല്‍ ആരംഭിക്കുമെന്ന് മന്ത്രി ജി ആര് അനില്‍. സപ്ലൈകോ കേന്ദ്രങ്ങള്‍ വഴിയാകും അരി വിതരണം ചെയ്യുക.
ജയ അരി കിലോ 29 രൂപ നിരക്കിലും മട്ട, കുറുവ അരി കിലോ 30 രൂപ നിരക്കിലുമാകും വിതരണം. ഒരു മാസം അഞ്ച് കിലോ അരിയുടെ പാക്കറ്റ് നല്‍കും. ഓരോ മേഖലയിലും വ്യത്യസ്ത അരികളാകും സപ്ലൈകോ കേന്ദ്രങ്ങളിൽ എത്തുക.
തിരുവനന്തപുരത്ത് ജയ അരിയും കോട്ടയം, എറണാകുളം മേഖലയില്‍ മട്ട അരിയും, പാലക്കാട്, കോഴിക്കോട് മേഖലയില്‍ കുറുവ അരിയുമാകും വിതരണത്തിന് എത്തുക.