തൊഴിലുറപ്പ് പദ്ധതി വേതനം പുതുക്കി; കേരളത്തിൽ 346 രൂപ
ഡൽഹി: മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ തൊഴിലാളികളുടെ ദിവസ വേതനം വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ്.
ഇത് പ്രകാരം ഹരിയാനയിൽ ഏറ്റവും ഉയര്‍ന്ന വേതനമായ 374 രൂപ ലഭിക്കും. കേരളത്തിൽ 333 രൂപ ആയിരുന്നത് 346 രൂപയാക്കി വര്‍ധിപ്പിച്ചിട്ടുണ്ട്.
13 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. കഴിഞ്ഞ വര്‍ഷം 22 രൂപയുടെ വര്‍ധനവാണ് കേരളത്തിന് ലഭിച്ചത്. പുതിയ നിരക്കുകള്‍ എപ്രില്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.