സിപിഎം സ്‌മൃതികുടീരങ്ങളിൽ അതിക്രമം; നേതാക്കളുടെ സ്‌മൃതികൂടീരം കറുത്ത കെമിക്കൽ ഒഴിച്ച് വികൃതമാക്കി

സിപിഐഎം സ്‌മൃതികുടീരങ്ങളിൽ അതിക്രമം. നേതാക്കളുടെ സ്‌മൃതികൂടീരങ്ങളിൽ കരി ഓയിൽ ഒഴിച്ചു. കെമിക്കൽ ഉപയോഗിച്ച് ചിത്രം വികൃതമാക്കി. പോളിഷ് പോലുള്ള ദ്രാവകം ഒഴിച്ചു. ഇ കെ നായനാർ, ചടയൻ ഗോവിന്ദൻ, ഓ ഭരതൻ. കോടിയേരി ബാലകൃഷ്ണൻ എന്നിവരുടെ സ്‌മൃതി കുടീരങ്ങളിലാണ് കരി ഓയിൽ ഒഴിച്ചത്
ഗ്രാനൈറ്റിൽ കൊത്തിയെടുത്ത കോടിയേരിയുടെ മുഖം പോളിഷ് ഉപയോഗിച്ച് വികൃതമാക്കി. ആസൂത്രിതയിട്ടുള്ള ആക്രമമെന്ന് സിപിഐഎം നേതാവ് പി കെ ശ്രീമതി പ്രതികരിച്ചു. മുമ്പെങ്ങും ഉണ്ടായിട്ടില്ലാത്ത തരത്തില്‍ അത്യന്തം നീചമായ ചെയ്തിയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്ന് പി കെ ശ്രീമതി പറഞ്ഞു.

.