Latestകേരളം

ആസിഡ് കുടിച്ച അഞ്ചുവയസ്സുകാരൻ ഗുരുതരാവസ്ഥയില്‍.

പാലക്കാട്‌ കല്ലടിക്കോട് ആസിഡ് കുടിച്ച അഞ്ചുവയസ്സുകാരൻ ഗുരുതരാവസ്ഥയില്‍. ചൂരക്കോട് സ്വദേശി ജംഷാദിന്റെ മകൻ ഫൈസാൻ ആണ് ആസിഡ് കുടിച്ചത്.ഇന്ന് ഉച്ചയോടുകൂടിയായിരുന്നു സംഭവം. ശരീരത്തിലെ അരിമ്ബാറക്ക് ചികിത്സയ്ക്കായി വീട്ടില്‍ കോള കുപ്പിയില്‍ ഒഴിച്ചുവെച്ചിരുന്ന ആസിഡാണ് കുട്ടി അബദ്ധത്തില്‍ കുടിച്ചത്. കുട്ടിയുടെ വായിലും ചുണ്ടിലും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. കുട്ടിയെ തൃശൂരിലുള്ള ജൂബിലി മിഷൻ ആശുപത്രിയിലേക്ക് ഉടൻ മാറ്റും.