Latestടെക്‌നോളജി

​ഗൂ​ഗിൽ ക്രോമിന് ചെക്ക് വച്ച് ഓപ്പൺ എഐ; ചാറ്റ്‌ജിപിടി അറ്റ്‌ലസ് ബ്രൗസർ അവതരിപ്പിച്ചു

കാലിഫോർണിയ: ഗൂഗിൾ ക്രോമിനും പെർപ്ലെക്‌സിറ്റിയുടെ കോമറ്റിനും ചെക്കുവച്ച് ഓപ്പൺ എഐ. പുതിയ എഐ വെബ് ബ്രൗസർ പുറത്തിറക്കി.
‘ചാറ്റ്‌ജിപിടി അറ്റ്‌ലസ്’ (ChatGPT Atlas) എന്ന എഐ വെബ് ബ്രൗസറാണ് ഓപ്പൺ എഐ പുറത്തിറക്കിയത്. ഓപ്പൺഎഐയുടെ ജനപ്രിയ ചാറ്റ്‌ബോട്ടായ ചാറ്റ്‌ജിപിടിയുമായി അറ്റ്‌ലസിനെ സംയോജിപ്പിച്ചിരിക്കുന്നു.

ബ്രൗസർ രംഗത്ത് ഗൂഗിളിൻറെ അപ്രമാധിത്യം തകർക്കാൻ ലക്ഷ്യമിട്ട് ഓപ്പൺഎഐ നടത്തുന്ന ഏറ്റവും വലിയ നീക്കമായി അറ്റ്‌ലസ് വിലയിരുത്തപ്പെടുന്നു. ഇപ്പോൾ ലോകമെമ്പാടുമുള്ള മാക്ഒഎസ് ഉപയോക്താക്കൾക്കാണ് ചാറ്റ്‌ജിപിടി അറ്റ്‌ലസ് ലഭ്യമായിരിക്കുന്നത്. ചാറ്റ്‌ജിപിടി അറ്റ്‌ലസിൻറെ വിൻഡോസ്, ഐഒഎസ്, ആൻഡ്രോയ്‌ഡ് പതിപ്പുകൾ ഉടൻ വരുമെന്നാണ് പ്രതീക്ഷ.

നിലവിൽ ഇൻറർനെറ്റ് സെർച്ച് വിപണി ഭരിക്കുന്നത് ഗൂഗിളിൻറെ ക്രോം ബ്രൗസറാണ്. ഇതിന് വെല്ലുവിളിയുയർത്താൻ ലക്ഷ്യമിട്ട് എഐ സ്റ്റാർട്ടപ്പായ പെർപ്ലെക്‌സിറ്റി 2025 ജൂലൈ 9-ന് കോമറ്റ് എഐ വെബ് ബ്രൗസർ പുറത്തിറക്കിയിരുന്നു.