Latestലോകം

കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോയ്‌ക്കുമേൽ ഉപരോധം ഏർപ്പെടുത്തി യുഎസ്

വാഷിങ്‌ടൻ: കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോയ്‌ക്കുമേൽ ഉപരോധം ഏർപ്പെടുത്തി യുഎസ്. യുഎസിലേക്കുള്ള ലഹരിമരുന്നിന്റെ ഒഴുക്കു തടയാൻ പെട്രോ വിസമ്മതിച്ചുവെന്ന് ആരോപിച്ചാണ് നടപടി.കൊളംബിയയിലെ കൊക്കെയ്ന്‍ വ്യവസായത്തെയും ക്രിമിനല്‍ ഗ്രൂപ്പുകളെയും നിയന്ത്രിക്കുന്നതില്‍ പെട്രോ പരാജയമാണെന്നും യു എസ് ആരോപിച്ചു. ദശാബ്‌ദങ്ങളോളം ലഹരിമരുന്നിനെതിരെ പോരാടുകയും ലഹരിമരുന്ന് ഉപയോഗം കുറയ്‌ക്കാൻ ഞാൻ സഹായിക്കുകയും ചെയ്‌ത സമൂഹത്തിലെ സർക്കാരാണ് തനിക്കെതിരെ ഉപരോധം ഏർപ്പെടുത്തിയതെന്ന് പെട്രോ പ്രതികരിച്ചു.

‘പെട്രോ അധികാരത്തിലെത്തിയ ശേഷം കൊളംബിയയിലെ ലഹരിമരുന്ന് ഉപയോഗം ദശാബ്ദങ്ങളിലെ ഏറ്റവും ഉയർന്ന നിലയിലേക്ക് കുതിച്ചുയർന്നു. ഈ ലഹരിമരുന്ന് യുഎസിലേക്ക് ഒഴുകുകയും അമേരിക്കൻ ജനങ്ങളിൽ മരണങ്ങളും അരാജകത്വവും ഉണ്ടാകാനും കാരണമാകുന്നു. ലഹരി സംഘങ്ങളെ സ്കോട്ട് ബെസന്റ് വളരാൻ അനുവദിച്ചു’ – ട്രഷ്റി സെക്രട്ടറി സ്കോട്ട് ബെസന്റ് പറഞ്ഞു. ഗുസ്താവോ പെട്രോ നിയമവിരുദ്ധ ലഹരിമരുന്ന് നേതാവാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.

കൊളംബിയന്‍ ചരിത്രത്തിലെ ആദ്യ ഇടതു പ്രസിഡന്റാണ് പെട്രോ. പെട്രോയുടെ വിസ റദ്ദാക്കുമെന്ന യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ മുന്നറിയിപ്പ് വന്ന് ഒരു മാസത്തിനകമാണ് ഈ ഉപരോധം ഏര്‍പ്പെടുത്തൽ. എന്നാല്‍ പതിറ്റാണ്ടുകളായി ലഹരിക്കെതിരെ താന്‍ പോരാടുകയാണെന്നും ഉപരോധത്തിനെതിരെ യുഎസ് കോടതിയെ സമീപിക്കുമെന്നും പെട്രോ പറഞ്ഞു.

പലസ്തീന്‍ അനുകൂല പ്രതിഷേധത്തിന് പിന്നാലെയായിരുന്നു വിസ റദ്ദാക്കുമെന്ന് ട്രംപ് ഭരണകൂടം അറിയിച്ചത്. സ്പാനിഷിനില്‍ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിന്റെ വീഡിയോ പെട്രോ കഴിഞ്ഞദിവസം തന്റെ സോഷ്യല്‍മീഡിയ ഹാന്‍ഡിലില്‍ പങ്കുവെച്ചിരുന്നു. അമേരിക്കന്‍ സൈന്യത്തേക്കള്‍ ശക്തമായ സൈനികരെ സംഭാവന ചെയ്യാന്‍ ലോക രാജ്യങ്ങളോട് ആഹ്വാനം ചെയ്യുന്നതായിരുന്നു പ്രസംഗം. യുഎസ് സൈനികര്‍ തങ്ങളുടെ തോക്കുകള്‍ മനുഷ്യത്വത്തിന് നേരെ ചൂണ്ടരുതെന്നും പെട്രോ പറഞ്ഞിരുന്നു. ‘ട്രംപിന്റെ ഉത്തരവ് അനുസരിക്കരുത്, മറിച്ച് മനുഷ്യത്വത്തിന്റെ ഉത്തരവ് അനുസരിക്കൂ’ എന്നായിരുന്നു പെട്രോയുടെ വാക്കുകള്‍.