ഉത്ര കൊലക്കേസ്: മുഖ്യപ്രതി സൂരജിന്റെ അച്ഛൻ അറസ്റ്റിലായതിനു പിന്നാലെ അമ്മയും സഹോദരിയും കസ്റ്റഡിയിൽ
ഉത്ര കൊലക്കേസ് മുഖ്യപ്രതി സൂരജിന്റെ അച്ഛൻ അറസ്റ്റിലായതിനു പിന്നാലെ അമ്മയും സഹോദരിയും പൊലീസ് കസ്റ്റഡിയിൽ. ഇരുവരെയും കൊട്ടാരക്കര ക്രൈം ബ്രാഞ്ച് ഓഫീസിലേക്ക് മാറ്റി. ഉത്രയുടെ സ്വർണ്ണം മാറ്റിയത് ഭാര്യ രേണുകയുടെ അറിവോടെയാണെന്നു സൂരജിന്റെ അച്ഛൻ സുരേന്ദ്രൻ പോലീസിന് മൊഴി നൽകി. അതെ സമയം ഗാർഹീക പീഡനത്തിനും തെളിവുകൾ നശിപ്പിച്ചതിനുമാണ് സുരേന്ദ്രനെ അറസ്റ് ചെയ്തത്
സൂരജിന്റെ കുടുംബത്തിലെ എല്ലാവരും ചേർന്ന് കൃത്യമായ മുന്നൊരുക്കങ്ങളോടെയാണ് കൊലപാതകം നടത്തിയത് എന്ന നിലയിലുള്ള റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. സൂരജിന്റെ പല സുഹൃത്തുക്കളെയും പോലീസ് നേരത്തെ ചോദ്യം ചെയ്തിരുന്നു.
തങ്ങളുടെ ആരോപണങ്ങൾ ശരി വെയ്ക്കുന്ന രീതിയിലുള്ള റിപ്പോർട്ടുകളാണ് പുറത്തു വരുന്നതെന്ന് ഉത്രയുടെ സഹോദരൻ വിഷ്ണു മാധ്യമങ്ങളോട് പറഞ്ഞു.
ഉത്ര കൊലപാതക കേസിൽ സൂരജിന്റെ അച്ഛൻ ഇന്നലെ അറസ്റ്റിലായിരുന്നു. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനു ശേഷമാണ് സൂരജിന്റെ അച്ഛനെ അറസ്റ്റ് ചെയ്തത്. അച്ഛൻ എല്ലാം അറിയാമെന്ന് നേരത്തെ സൂരജ് മൊഴി നൽകിയിരുന്നു.