നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ കോളിന്മൂല, സിദ്ദിഖ് പള്ളി, ഏച്ചൂര്‍ കോളനി, മാവിലാച്ചാല്‍, ചാപ്പ, കാനച്ചേരി, കാനച്ചേരി പള്ളി എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ മെയ് 27 വ്യാഴാഴ്ച രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് രണ്ട് മണി വരെയും കണ്ണന്‍ചാല്‍, കെ എസ് ഡിസ്റ്റിലറി, സി എച്ച് എം, വാരം, ഐ എം ടി, ചതുരക്കിണര്‍, മറിയം ടവര്‍ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30 വരെയും വൈദ്യുതി മുടങ്ങും.
മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷനിലെ പാണപ്പുഴ പഴയ പോസ്റ്റോഫീസ്, പാണപ്പുഴ റേഷന്‍ ഷോപ്പ് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ മെയ് 27 വ്യാഴാഴ്ച രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദുതി മുടങ്ങും.
പയ്യന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ കാര, തായിനേരി സ്കൂള്‍, തുളുവന്നൂര് എന്നീ ഭാഗങ്ങളില്‍ മെയ് 27 വ്യാഴാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
പി എന്‍ സി/1957/2021