കോവാക്സിന് സെക്കന്‍ഡ് ഡോസ്
ജില്ലയില്‍ ഇന്ന് 18 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കുള്ള സെക്കന്‍ഡ് ഡോസ് കോവാക്സിന് ഇരിട്ടി താലൂക്ക് ആശുപത്രി, അഞ്ചരക്കണ്ടി എഫ് എച്ച് സി, അങ്ങാടിക്കടവ് പിഎച്ച്സി, കോട്ടയം മലബാര്‍ പിഎച്ച്സി എന്നീ കേന്ദ്രങ്ങളില്‍ ലഭ്യമാകും. ഓണ്‍ലൈന്‍ രജിസ്ട്രേഷന് നടത്തിയവര്‍ക്ക് ആലക്കോട് തേര്‍ത്തല്ലി എഫ് എച്ച് സിയിലും വാക്സിനേഷന് സൗകര്യം ഒരുക്കിയിട്ടുണ്ട്.