പി ജയരാജന് കോവിഡ്

കണ്ണൂർ: സി.പി.എം സംസ്ഥാന സമിതി അംഗവും മുതിർന്ന നേതാവുമായ പി ജയരാജനെ കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.