സംസ്ഥാനത്ത് മഴക്കെടുതിയിൽ 55 പേർ മരിച്ചതായി മന്ത്രി കെ. രാജൻ

സംസ്ഥാനത്ത് മഴക്കെടുതിയിൽ 55 പേർ മരിച്ചതായി റവന്യുമന്ത്രി കെ. രാജൻ. ദുരന്ത പ്രതികരണ മാർഗരേഖ എല്ലാ വകുപ്പുകൾക്കും നൽകി. തുടർച്ചയായി പെയ്ത കനത്തമഴ രക്ഷാപ്രവർത്തനത്തിന് തടസമായെന്നും മന്ത്രി പറഞ്ഞു.

തീവ്രമഴ പ്രവചിക്കുന്നതിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പിന് വീഴ്ചയുണ്ടായെന്നും മന്ത്രി ആരോപിച്ചു. കോട്ടയത്ത് ദുരന്തസമയത്ത് കേന്ദ്രം നൽകിയത് ഗ്രീൻ അലേർട്ട് മാത്രമാണ്. അതുകൊണ്ട് എൻഡിആർഎഫ് സംഘത്തെ ഓറഞ്ച് അലേർട്ട് ഉള്ളയിടങ്ങളിൽ വിന്യസിച്ചു. ഒക്ടോബർ പതിനാറ് രാവിലെ പത്ത് വരെ എവിടേയും റെഡ് അലേർട്ട് നൽകിയിരുന്നില്ല. മോശം കാലാവസ്ഥ മൂലം വ്യോമ-നാവികസേന ഹെലികോപ്റ്ററുകൾക്ക് എത്താനായില്ല. പൊലീസും അഗ്നിരക്ഷാ സേനയും നാട്ടുകാരുമാണ് രക്ഷാപ്രവർത്തനം നടത്തിയതതെന്നും മന്ത്രി കൂട്ടിച്ചേർത്തു