ചരിത്രത്തിൽ ഇന്ന് നവംബർ 10
ലോക ശാസ്ത്ര ദിനം
സമാധാനവും വികസനവും ലക്ഷ്യമിട്ട് ഇന്ന് ലോക ശാസ്ത്ര ദിനം
ശാസ്ത്രത്തിന്റെ ഇതുവരെയുള്ള നേട്ടങ്ങളേയും ഇനിയും പിന്നിടാനുള്ള കടമ്പകളെയും കുറിച്ച് ഈ ദിനം ഓര്‍മ്മിപ്പിക്കുന്നു.2002ലാണ് യുനെസ്കോയുടെ നേതൃത്വത്തില്‍ ശാസ്ത്രദിനാചരണത്തിന് തുടക്കമിട്ടത്.സമാധാനം നിലനിര്‍ത്താനും വികസനം നേടിയെടുക്കാനും ശാസ്ത്രത്തെ എത്രമാത്രം ഉപയോഗപ്പെടുത്താം എന്ന് ഓര്‍മ്മിപ്പിക്കാനാണ് യുനെസ്കോ ദിനാചരണം സംഘടിപ്പിക്കുന്നത്. സമാധാനപൂര്‍ണ്ണവും സമത്വപൂര്‍ണ്ണവുമായ ഒരു ലോകം കെട്ടിപ്പടുക്കാനും അന്തര്‍ദേശീയ സഹകരണവും ഒന്നിച്ചുള്ള കര്‍മ്മപദ്ധതികളും നടപ്പാക്കാനുമായി ശാസ്ത്രത്തെ ഉപയോഗപ്പെടുത്താന്‍ ഈ ദിനത്തില്‍ യുനെസ്കോ ആഹ്വാനം ചെയ്യുന്നു.
ആഗോള ഇമ്യൂണൈസേഷന് ദിനം
എല്ലാ വര്‍ഷവും നവംബര്‍ 10 നാണ് ആഗോള ഇമ്യൂണൈസേഷന് ദിനമായി ആചരിക്കുന്നത്. രോഗങ്ങള്‍ക്കെതിരെ സമയബന്ധിതമായി പ്രതിരോധ കുത്തിവയ്പ്പുകള്‍ നടത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുകയാണ് ലക്ഷ്യം.വാക്സിനുകള്‍ ശരീരത്തെ രോഗപ്രതിരോധ ശേഷിയെ ഉത്തേജിപ്പിക്കുകയും തുടര്‍ന്നുള്ള അണുബാധയില്‍ നിന്നും രോഗങ്ങളില്‍ നിന്നും വ്യക്തിയെ സംരക്ഷിക്കുകയും ചെയ്യുന്നു.ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ജീവന് അപകടപ്പെടുത്തുന്ന പകര്‍ച്ചവ്യാധികളെ നിയന്ത്രിക്കുന്നതിനും ഇല്ലാതാക്കുന്നതിനുമായി രോഗപ്രതിരോധമാണ് വേണ്ടത് .
കെന്‍ സരോ വിവോയെ തൂക്കിലേറ്റി
നൈജീരിയയില ഒഗോണി വംശത്തില്‍ പെട്ടയാളാണ് കെന്‍ സാരോ വിവ. നൈജര്‍ ഡെല്‍റ്റയിലെ ഒഗോണിലാന്റ് എന്ന പ്രദേശം അസംസ്കൃത എണ്ണ ഖനനത്തിനായി 1950 മുതല്‍ ഉപയോഗിക്കപ്പെട്ടിരുന്നു. ഇത് വന്‍ തോതിലുള്ള പാരിസ്ഥിതിക നാശത്തിനും കാരണമായി. ഇതിനെതിരെ ‘മൂവ്മെന്റ് ഫോര്‍ ദി സര്‍വൈവല്‍ ഓഫ് ദി ഒഗോണി പീപ്പിള്‍’ എന്ന സംഘടനയുടെ നേതൃത്വത്തില്‍ കെന്‍ സാരോ വിവ അക്രമരഹിത സമരത്തിന് തുടക്കമിട്ടു. ജനറല്‍ സാനി അബാച്ചയുടെ നേതൃത്വത്തിലുള്ള പട്ടാള ഭരണത്തിനെതിരെയും ഷെല്‍ എന്ന എണ്ണക്കമ്പനിക്കെതിരെയും കെന്‍ സാരോ വിവ ശക്തമായി രംഗത്തു വന്നു.ഈ സമരങ്ങള്‍ ഏറ്റവും ശക്തിപ്രാപിച്ചു നില്ക്കുന്ന സമയത്ത് പട്ടാള ഭരണകൂടം ക വിവയെ അറസ്റ്റു ചെയ്തു. പിന്നീട് പ്രത്യേക പട്ടാള ട്രിബ്യൂണലിന്റെ കീഴില്‍ വിചാരണ ചെയ്ത് 1995-ല്‍ എട്ട് സഹപ്രവര്‍ത്തകരോടൊപ്പം കെന്‍ സാരോ വിവയെ തൂക്കിലേറ്റി. പട്ടാള ഭരണകൂടത്തിന്റെ ഈ നടപടി ലോകത്തിന്റെ വിവിധ കോണുകളിൽ നിന്ന് കടുത്ത പ്രതിഷേധം ഉയർന്നു.. കോമണവെല്‍ത്ത് രാജ്യങ്ങളുടെ അംഗത്വത്തില്‍ നിന്ന് നൈജീരിയ താത്കാലികമായി പുറത്താക്കപ്പെടാന്‍ ഇതു കാരണവുമായി.